അവിനാശിയിൽ വാഹനാപകടം: വിദ്യാർത്ഥികളടക്കം അഞ്ച് പേർ മരിച്ചു

Web Desk   | Asianet News
Published : Mar 19, 2020, 01:47 PM IST
അവിനാശിയിൽ വാഹനാപകടം: വിദ്യാർത്ഥികളടക്കം അഞ്ച് പേർ മരിച്ചു

Synopsis

 കോളേജിൽ നിന്നും ഊട്ടിയിലേക്ക് പോകുകകയായിരുന്നു വിദ്യാർത്ഥികൾ. അപകടത്തിൽ മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

തിരുപ്പൂർ: തമിഴ്നാട്ടിലുണ്ടായ  വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. സേലം വിനായക മിഷൻ പാരമെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. കോളേജിൽ നിന്നും ഊട്ടിയിലേക്ക് പോകുകകയായിരുന്നു വിദ്യാർത്ഥികൾ. അപകടത്തിൽ മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പാരാമെഡിക്കൽ വിദ്യാർത്ഥികളായ രാജേഷ് (21), ഇളവരശൻ (21), വെങ്കിടാചലം (21) , വസന്ത് (21), എന്നീ വിദ്യാർഥികളും കാർ ഡ്രൈവറായ മണികണ്ഠനുമാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് (22), കാർത്തിക് (21), ജയസൂര്യ (21) എന്നിവർക്കാണ് പരിക്കേറ്റത്. 

കഴിഞ്ഞ മാസം അവിനാശിയിലെ കോയമ്പത്തൂർ- ബെംഗളൂരു ദേശീയപാതയിൽ വച്ച് കെഎസ്ആർടിസിയുടെ വോൾവോ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർ മരണപ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'