
ഭോപ്പാൽ: കന്നുകാലികളെ അലഞ്ഞു തിരിയുന്നത് പിടികൂടിയാൽ ഉടമസ്ഥർക്ക് അഞ്ച് ചെരിപ്പുകൊണ്ട് അഞ്ചടിയും 500 രൂപ പിഴയും വിധിക്കാൻ ഗ്രാമ സർപഞ്ചിന്റെ ഉത്തരവ്. മധ്യപ്രദേശിലെ ഷഹ്‌ദോൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗ്‌നൗദി ഗ്രാമത്തിലാണ് സംഭവം. അലഞ്ഞുതിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് ഗ്രാമത്തലവൻ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. പെരുമ്പറ കൊട്ടിയാണ് ഗ്രാമത്തലവന്റെ അനുയായികൾ ഉത്തരവ് ഗ്രാമീണരെ അറിയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.
കന്നുകാലികൾ ഗ്രാമത്തിൽ സ്വതന്ത്രമായി അലഞ്ഞുതിരിയുന്നത് കണ്ടെത്തിയാൽ അവരെ അഞ്ച് തവണ ചെരിപ്പുകൊണ്ട് അടിക്കുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഗ്രാമത്തലവന്റെ അനുയായി ഗ്രാമവാസികളോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. അതേസമയം, നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണർ രംഗത്തെത്തി. ഗ്രാമത്തലവന്റെ ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. വിഷയത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഇടപെടണമെന്നും ഗ്രാമീണർ ആവശ്യപ്പെട്ടു.
Read More... സംസ്ഥാനത്ത് വൻ എംഡിഎംഎ വേട്ട; കരുനാഗപ്പള്ളിയിൽ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam