അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

Published : Jun 13, 2026, 02:14 PM IST
IAF plane crash

Synopsis

45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റ സഹ പൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദില്ലി: അസമിലെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അസമിലെ ജോർഹട്ടിലെ വ്യോമസേന വിമാനമാണ് തകർന്നുവീണത്. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻ‍‍ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു. ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റ സഹ പൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് അപകടമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും  വ്യോമസേന അറിയിച്ചു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, രണ്ട് അഗ്നിവീറുകളായ ഖേമാറാം കുമാവത്, ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശ്രീധരന്‍റെ അതിവേ​ഗ പാത യുക്തിഹീനം'; സിൽവർ ലൈനിനു സമാനമായ പദ്ധതി എങ്കിൽ എതിർക്കുമെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി
അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം