
ജയ്പൂര്‍: രാജ്യത്ത് കുഴൽക്കിണർ ദുരന്തം ആവർത്തിക്കുന്നു. രാജസ്ഥാനിലെ സിറോഹിയില്‍ അഞ്ച് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. പാടത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി തുറന്നുകിടന്ന കുഴൽക്കിണറിൽ അബദ്ധത്തിൽവീണത്. 15 അടി താഴ്ച്ചയിൽ തങ്ങി നിൽക്കുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായി ശിവഗഞ്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭഗീരഥ് ചൗധരി പറഞ്ഞു.
അഗ്നിശമന സുരക്ഷേ സേന ഉള്‍പ്പടെയുള്ള രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടിക്ക് വെള്ളവും ഓക്‌സിജനും നല്‍കുന്നുണ്ട്. ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി ഉൾപ്പെടയുള്ള സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam