ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; കുടുങ്ങി കിടക്കുന്ന മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി സര്‍ക്കാര്‍, ഇടപെട്ട് കെസി വേണുഗോപാൽ

Published : Aug 31, 2025, 04:36 PM IST
A group of Malayalis stranded in the flash floods in Himachal Pradesh

Synopsis

മിന്നൽ പ്രളയത്തെതുടര്‍ന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കെസി വേണുഗോപാൽ എംപി അറിയിച്ചു. നാളെയോടെ ഇവരെ തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദില്ലി: മിന്നൽ പ്രളയത്തെതുടര്‍ന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി സര്‍ക്കാര്‍. സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കെസി വേണുഗോപാൽ അറിയിച്ചു. ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉടൻ ഇടപെടുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ഉറപ്പു നൽകി. 

മലയാളികൾ താമസിക്കുന്ന ഹോട്ടലിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. നാളെ വൈകിട്ടോടുകൂടി ഗതാഗതം പുനസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.ഹിമാചൽ പ്രദേശിൽ മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് ദേശയപാതകള്‍ ഉള്‍പ്പെടെ 822 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബിലാസ്പുർ, സോലൻ, സിർമോർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

ജൂൺ 20 മുതൽ ആഗസ്റ്റ് 30 വരെ 91 മിന്നൽ പ്രളയമാണ് സംസ്ഥാനത്തുണ്ടായത്, 45 മേഘവിസ്ഫോടനങ്ങൾ, 93 വലിയ മണ്ണിടിച്ചിലുകൾ എന്നിവയുമുണ്ടായി. ഇതിനിടെ, പഞ്ചാബിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രളയ സാഹചര്യം നേരിടാൻ കേന്ദ്രത്തിന്‍റെ പക്കൽ കുടുങ്ങിക്കിടക്കുന്ന 60000 കോടി രൂപയുടെ സംസ്ഥാന ഫണ്ട് വിട്ടു നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം