
ചെന്നൈ/ലുധിയാന: രാജ്യത്ത് തിങ്കളാഴ്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ കൊവിഡ് രോഗികളായവരും സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ രണ്ട് കേസുകളാണ് ഇത്തരത്തില്‍ ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്ന് ഇന്‍ഡിഗോയുടെ ചെന്നൈ-കോയമ്പത്തൂര്‍ സര്‍വീസിലും, എയര്‍ ഇന്ത്യയുടെ ദില്ലി- ലുധിയാന സര്‍വീസിലുമാണ്.
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ക്വാറന്റൈനില്‍. ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ച ആദ്യം ദിവസം ചെന്നൈ-കോയമ്പത്തൂര്‍ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 93 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഫേസ്മാസ്ക്, ഷീൽഡ്, കൈയുറകൾ എന്നിവയുൾപ്പടെ ധരിച്ചാണ് രോഗബാധിതനായ ആൾ വിമാനത്തിലിരുന്നത്. സമീപത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വ്യാപനം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്തിലെ മറ്റു യാത്രക്കാരേയും കൊറോണ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.
അതേ സമയം ദില്ലിയില്‍ നിന്നും പഞ്ചാബിലെ ലുധിയാനയിലേക്കും പോയ എയര്‍ ഇന്ത്യയുടെ എഐ91837 വിമാനത്തില്‍ സഞ്ചരിച്ച ഒരു യാത്രക്കാരനും കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അലയന്‍സ് എയറിലെ സുരക്ഷ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സാധാരണ ടിക്കറ്റിലായിരുന്നു യാത്ര ചെയ്തത്.
ഇയാള്‍ ദില്ലി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്ത മുഴുവന്‍പേരെയും ഹോം ക്വറന്റെയ്നീലാക്കിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ആഭ്യന്തര വിമാനസർവീസ് ആരംഭിച്ചതിന്ശേഷം ഇതുവരെ രോഗികള്‍ യാത്ര ചെയ്ത രണ്ടുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam