
ദില്ലി: അറ്റകുറ്റപ്പണിക്കിടെ ദില്ലിയില്‍ വിമാനത്തിന് തീപിടിച്ചു. എയര്‍ ഇന്ത്യയുടെ ദില്ലി- സാന്‍ഫ്രാന്‍സിസ്കോ ബോയിങ് 777 വിമാനത്തിന്‍റെ ഓക്സിലറി പവര്‍ യൂണിറ്റി(എപിയു)ലാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമില്ല.
എയര്‍ കണ്ടീഷണറിന്‍റെ അറ്റകുറ്റപ്പണിക്കിടെയാണ് വിമാനത്തിന്‍റെ എപിയുവില്‍ തീപിടിച്ചത്. വിമാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ യാത്രക്കാരെ കയറ്റിയിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ തീയണച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ദിവസേന നടത്താറുള്ള പരിശോധനയില്‍ വിമാനത്തില്‍ നിന്നും കറുത്ത പുക ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീപിടിച്ച വിവരം പുറത്താകുന്നത്. ഓയില്‍ ചോര്‍ന്നതൊഴിച്ചാല്‍ മറ്റ് കാര്യമായ കേടുപാടുകള്‍ ഒന്നും വിമാനത്തിന് സംഭവിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam