വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം; അസമിൽ 96 മരണം

By Web TeamFirst Published Jul 25, 2020, 11:33 AM IST
Highlights

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, അസം മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. ബിഹാറിലും സാഹചര്യം മോശമാണ്. 

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിൽ മരണം 96 ആയി. 26 ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, അസം മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. ബിഹാറിലും സാഹചര്യം മോശമാണ്. കനത്ത മഴയിൽ ബിഹാറിൽ മരണം പത്തായി. 11 ജില്ലകളിലാണ് ദുരിതം രൂക്ഷമായത്. ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

അസമിലെ 26 ജില്ലകളിലായി 28 ലക്ഷത്തോളെ പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്. അസമിന് അടിയന്തര സഹായമായി കേന്ദ്രം 346 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ചറിയാൻ രാഷ്ട്രപതി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി ഫോണിൽ സംസാരിച്ചു.  

Hon'ble President Shri Ram Nath Kovind ji took stock of the flood & overall situation of the state over phone.

I am humbled by his statement that the entire nation is with the people of Assam & thank him for his deep concern, constant support and guidance.

— Sarbananda Sonowal (@sarbanandsonwal)
click me!