സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ചവർക്ക് ചർദ്ദി, ബോധംകെട്ട് വീണു, നൂറോളം കുട്ടികൾ ആശുപത്രിയിൽ, പരിശോധനയിൽ ചത്ത പാമ്പ്

Published : May 27, 2023, 11:07 PM ISTUpdated : May 28, 2023, 11:05 PM IST
സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ചവർക്ക് ചർദ്ദി, ബോധംകെട്ട് വീണു, നൂറോളം കുട്ടികൾ ആശുപത്രിയിൽ, പരിശോധനയിൽ ചത്ത പാമ്പ്

Synopsis

കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി

ഭോപ്പാൽ: സർക്കാർ സ്കൂളിൽ ഉച്ചക്കഞ്ഞി കഴിച്ച നൂറോളം കുട്ടികൾ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ. ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലെ കുട്ടികളാണ് ഉച്ചക്കഞ്ഞി കഴിച്ച് ആശുപത്രിയിലായത്. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉച്ചക്കഞ്ഞി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദിച്ചി തുടങ്ങിയിരുന്നു. ചില കുട്ടികൾ ഛർദ്ദിച്ച് തളർന്ന് ബോധംകെട്ട് വീഴുകയും ചെയ്തു. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.

ഞെട്ടിച്ച് പശുവളർത്തൽ കേന്ദ്രത്തിലെ പരിശോധന, കണ്ടെത്തിയത് 265 കിലോ റേഷൻ ഗോതമ്പും 200 പായ്ക്കറ്റ് ആട്ടമാവും

ഇതിന് പിന്നാലെ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷ്യ വിഷബാധയുടെ കാരണം വ്യക്തമായത്. കഞ്ഞി തയാറാക്കിയ ചെമ്പിനുള്ളിൽ ചത്ത പാമ്പിനെയാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്ഥലത്തെ ഒരു സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ആശുപത്രിയിലെത്തിച്ചതോടെ കുട്ടികളിൽ പലരുടെയും നില ഭേദമായി. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിഷ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്നതാണ്.  മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള കഴിച്ച 70 ഓളം പേരെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളടക്കമുള്ളവർ നിരീക്ഷണത്തിലാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗരിമ സിംഗ് പറഞ്ഞിരുന്നു. വിവാഹ വിരുന്നിലെ ഭക്ഷണം കഴിച്ച 200 ഓളം ആളുകളിൽ 70 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തിന് ശേഷം രസഗുള കഴിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഛർദ്ദിച്ച് അവശരായ അർസൂ (1), യൂസഫ് (2), ഷിഫ (4), അസ്‌റ (5), സാസിയ (7), ഇർഫാൻ ഖാൻ (48), സുൽത്താൻ (52), റിയാസുദ്ദീൻ (55) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

വിവാഹ സൽക്കാരത്തിൽ വിളമ്പിയ 'രസഗുള' വില്ലനായി; യുപിയിൽ 70 പേർ ആശുപത്രിയിൽ

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്