നിലപാട് ആവർത്തിച്ച് വിദേശകാര്യസെക്രട്ടറി; 'വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാൻ,അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥത'

Published : May 19, 2025, 05:53 PM IST
നിലപാട് ആവർത്തിച്ച് വിദേശകാര്യസെക്രട്ടറി; 'വെടിനിർത്തലിന് അപേക്ഷിച്ചത് പാകിസ്ഥാൻ,അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥത'

Synopsis

അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥതയെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാർലമെൻ്റി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

ദില്ലി: പാകിസ്ഥാനാണ് വെടിനിർത്തലിന് അപേക്ഷിച്ചതെന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അമേരിക്ക ഇടപെട്ടല്ല മധ്യസ്ഥതയെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാർലമെൻ്റി കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. അതേസമയം, പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിയ വിദേശകാര്യ സെക്രട്ടറി, ആദ്യ ഘട്ട ആക്രമണം കഴിഞ്ഞാണ് പാകിസ്ഥാനെ വിവരം അറിയിച്ചതെന്നും വ്യക്തമാക്കി.

അതേസമയം, വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങുകയാണ് പാക്കിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുളള പാക് നിർദേശം തളളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിന് പാകിസ്ഥാൻ വഴങ്ങിയത്. ഇതിനിടെയാണ് പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന ചോദ്യം രാഹുൽ ഗാന്ധി ആവർത്തിച്ചത്. നേരത്തെ വിദേശകാര്യമന്ത്രാലയമടക്കം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്നും വിദേശകാര്യ മന്ത്രിയുടെ മൗനം അപലപനീയമെന്നും രാഹുൽ കുറ്റപ്പെടുത്തി. എന്നാൽ ഭീകരകേന്ദ്രങ്ങളെല്ലാം തകര്‍ത്ത ശേഷമാണ് ഇത് സൈനിക നീക്കം അല്ലായെന്ന മുന്നറിയിപ്പ് നൽകിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ വീണ്ടും വ്യക്തമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര