'ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു, ഇവിടെയുള്ള ആളുകൾ...'; ഇന്ത്യൻ സന്ദർശനത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വിദേശ സഞ്ചാരികൾ

Published : Feb 12, 2026, 08:23 AM IST
india viral video

Synopsis

ഇന്ത്യയിൽ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ച് വിദേശ സഞ്ചാരികളായ പാറ്റും ജിയൂലിയയും. ഇവിടുത്തെ ആളുകൾ വളരെ മാന്യമായി പെരുമാറുന്നവരാണെന്നും മുംബൈയിലെ വാസ്തുവിദ്യ അതിശയിപ്പിക്കുന്നതാണെന്നും സോഷ്യ മീഡിയയിലൂടെ പറയുന്നു. 

മുംബൈ സന്ദർശനത്തിനിടെ ഇന്ത്യയെ കുറിച്ചുള്ള മുൻധാരണകൾ തെറ്റായിരുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറയുകയാണ് വിദേശ ദമ്പതികൾ. സംഭവം ഇപ്പോൾ വൈറലാണ്. കണ്ടന്റ് ക്രിയേറ്റ‍‍‌‌‌‌‌‌ർമാരായ പാറ്റ്, ജിയൂലിയ എന്നീ വിദേശ ദമ്പതികളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായ വീഡിയോക്ക് പിന്നിൽ. ഇന്ത്യയെക്കുറിച്ച് സാധാരണയായി ഓൺലൈനിൽ വ്യാപകമായി കാണുന്ന നെഗറ്റീവ് ചർച്ചകൾക്കു വിരുദ്ധമായ അനുഭവമാണ് തങ്ങൾക്ക് ഉണ്ടായതെന്ന് പറയുന്നു.

 

ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ വിദേശ സഞ്ചാരികൾ ഇറങ്ങിയാൽ ആളുകൾ ഉപദ്രവിക്കും, ബുദ്ധിമുട്ടിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ ഇവിടെ മുംബൈയിൽ അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മാത്രമല്ല എല്ലാവരും വളരെ നന്നായിട്ടാണ് പെരുമാറിയതെന്നും പാറ്റ് വീഡിയോയിൽ പറയുന്നു. ഇന്ത്യയെ കുറിച്ച് ഓൺലൈനിൽ വളരെ തിരക്കേറിയ സ്ഥലമാണ് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കാണാറുണ്ടെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. നിങ്ങൾ വിനീതമായി ‘വേണ്ട, നന്ദി’ എന്ന് പറഞ്ഞാൽ ആളുകൾ അതിനെ മാനിക്കുന്നുണ്ട്. ഇവിടത്തെ ആളുകൾ വളരെ ഡീസന്റാണെന്നും ജിയൂലിയ വ്യക്തമാക്കി.

കൂടാതെ, മുംബൈയിലെ കലാ ഘോഡയിൽ സ്ഥിതി ചെയ്യുന്ന എൽഫിൻസ്റ്റൺ കോളേജ് കെട്ടിടത്തിന്റെ ഗോത്തിക് ശൈലിയിലുള്ള ചരിത്രപ്രാധാന്യമുള്ള ശില്പകലയും പാറ്റ് പ്രശംസിച്ചു. അദ്ഭുതകരമായ ആർക്കിടെക്ചറാണ്, വളരെ പഴക്കമുള്ള മനോഹരമായ കെട്ടിടം എന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നത് കേൾക്കാം. ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ തെറ്റായിരുന്നു. എത്ര മനോഹരമായ സ്ഥലം! നല്ല ആളുകൾ, നല്ല വൈബ്‌സ് എന്നായിരുന്നു വീഡിയോയ്ക്ക് അവർ നൽകിയ ക്യാപ്ഷൻ.

വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇന്ത്യയുടെ നല്ല വശം കാണിച്ചതിന് ദമ്പതികളെ അഭിനന്ദിച്ചു. ഓൺലൈനിൽ കാണുന്ന അനാവശ്യ വിമർശനങ്ങൾക്ക് പകരം യഥാർത്ഥ ഇന്ത്യയുടെ സൗന്ദര്യം കാണിക്കുന്നത് നിങ്ങളെ പോലെയുള്ളവരാണെന്ന് ഒരാൾ പ്രതികരിച്ചു. മുംബൈയിൽ ആളുകൾക്ക് മറ്റൊരാളെ ഉപദ്രവിക്കാൻ സമയം ഇല്ല. ഇവിടെ എല്ലാവർക്കും സ്വന്തം കാര്യങ്ങളിലാണ് ശ്രദ്ധ. ബ്രിട്ടീഷുകാർ വിട്ടുപോയ ഗോത്തിക് ആർക്കിടെക്ചറും ആസ്വദിക്കൂവെന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ഇട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
തിരുവനന്തപുരം മേയർ വി വി രാജേഷും സംഘവും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, നാളെ കേരളത്തിലേക്ക് മടങ്ങും