
പരിക്ക് പറ്റി കാട്ടാനയെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായതോടെ കാട്ടാനയോട് അവസാനമായി വിടപറയുന്ന ഫോറസ്റ്റ് റേഞ്ചറുടെ വീഡിയോ വൈറലാവുന്നു. തമിഴ്നാട്ടിലെ മുതുമലെയിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലെ സടിവയല്‍ ആനകേന്ദ്രത്തില്‍ നിന്ന് ആനയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ട്രെക്കിനുള്ളില്‍ നിന്ന് പുറത്തേക്ക് കിടക്കുന്ന കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് വിങ്ങിപ്പൊട്ടുന്ന ഫോറസ്റ്റ് റേഞ്ചറുടേതാണ് ദൃശ്യം. 22 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.
പരിക്ക് പറ്റിയ നിലയിലാണ് കാട്ടാനയെ സടിവയലിലെ ആന കേന്ദ്രത്തിലെത്തിച്ചത്. ഏറെ പരിശ്രമിച്ച ശേഷവും കൊമ്പനാനയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ രമേഷ് പാണ്ഡേയാണ് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. എത്രശ്രമിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ വികാരങ്ങളെ അടക്കാനാവില്ലെന്നാണ് വീഡിയോയോട് നിരവധിയാളുകള്‍ പ്രതികരിക്കുന്നത്. ദൃശ്യങ്ങള്‍ മരവിപ്പുണ്ടാക്കുന്നതാണെന്നും മറ്റ് ചിലര്‍ പ്രതികരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam