പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എആര്‍ ഗിലാനി അന്തരിച്ചു

By Web TeamFirst Published Oct 24, 2019, 10:49 PM IST
Highlights

ദില്ലി യൂണിവേഴ്സിറ്റിയുടെ സക്കീര്‍ ഹുസൈന്‍ കോളേജില്‍ അറബി അദ്ധ്യാപകനായിരുന്നു ഗിലാനി. 2016 ല്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചു എന്ന കുറ്റത്തിന് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു.

ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രത്യേക കോടതി വധശിക്ഷക്ക് വിധിക്കുകയും പിന്നീട് സുപ്രീംകോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ അധ്യാപകന്‍ എസ്എആർ ഗിലാനി അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ഹൃദയാഘാതത്തെതുടര്‍ന്നാണ് അന്ത്യമെന്ന്  ബന്ധുക്കള്‍ അറിയിച്ചു.

ദില്ലി യൂണിവേഴ്സിറ്റിയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി അദ്ധ്യാപകനായിരുന്ന എസ്എആര്‍ ഗിലാനി.പാര്‍ലമെന്‍റ് ആക്രമണ കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് 22 മാസം ജയില്‍ശിക്ഷ അനുഭവിച്ച ഗിലാനിയെ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 2003ല്‍ ഡല്‍ഹി ഹൈക്കോടതി ഗിലാനിയെ കുറ്റ വിമുക്തനാക്കി. 2005ല്‍ സുപ്രീം കോടതിയും ഇത് ശരിവെച്ചു.

 2016 ല്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചു എന്ന കുറ്റത്തിന് ഗിലാനിയ്ക്കെതിരെ രാജ്യദ്രോഹകുറ്റവും ചുമത്തിയിരുന്നു.

click me!