എയർ ഇന്ത്യയിൽ ഇനി ഓരോ അനൗൺസ്‍മെന്‍റിനും 'ജയ്ഹിന്ദ്'; പരിഹാസവുമായി മെഹബൂബ മുഫ്തി

By Web TeamFirst Published Mar 5, 2019, 11:45 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ രാജ്യസ്നേഹത്തിന്‍റെ പേരിൽ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.'
 

ദില്ലി: യാത്രക്കാർക്ക് നൽകുന്ന ഓരോ അറിയിപ്പിന് ശേഷവും ജീവനക്കാർ ജയ്ഹിന്ദ് പറയണം എന്ന എയർ ഇന്ത്യയുടെ നിർദേശത്തെ പരിഹസിച്ച് ജമ്മു കശ്നീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹ്ബൂബ മുഫ്തി എയർ ഇന്ത്യയുടെ പുതിയ നിർദേശത്തെ വിമർശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ രാജ്യസ്നേഹത്തിന്‍റെ പേരിൽ ആകാശത്തുള്ളവരെപ്പോലും വെറുതെ വിടുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.'

അശ്വനി ലോഹാനി എയ‍ർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റതിനു പിറകെയാണ് യാത്രക്കാർക്ക് ഓരോ അറിയിപ്പ് നൽകിയതിന് ശേഷവും ജയ്ഹിന്ദ് പറയണം എന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കുലർ ഇറക്കിയത്. പൈലറ്റ് ഉൾപ്പടെ ക്യാബിൻ ജീവനക്കാർക്കും ഈ നിർദേശം ബാധകമാണ്. 2016 ൽ  മുൻപ്  എയർ ഇന്ത്യ ചെയർമാനായി സേവനമനുഷ്ടിച്ച അവസരത്തിലും അശ്വിനി ലോഹാനി സമാന നി‍ർദേശം ജീവനക്കാർക്ക് നൽകിയിരുന്നു.  

click me!