45 വർഷത്തെ സർക്കാർ സേവനത്തിന് അവസാനം, രാജി പ്രഖ്യാപിച്ച് അമിതാഭ് കാന്ത്

Published : Jun 16, 2025, 11:25 AM IST
Amitabh Kant

Synopsis

അടിസ്ഥാന വികസനത്തിന്റെ മൂല്യങ്ങൾ പഠിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടില് നിന്നാണെന്നും കോഴിക്കോട് നഗരം, മാനാഞ്ചിറ മൈതാനം, വിമാനത്താവള വികസനം എല്ലാം കരിയറിനെ രൂപപ്പെടുത്തിയെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കുന്നത്.

ദില്ലി: മുൻ നിതി ആയോഗ് സിഇഒയും ജി 20 ഷെർപ്പയുമായിരുന്ന അമിതാഭ് കാന്ത് രാജി വച്ചു.45 വർഷത്തെ സർക്കാർ സേവനത്തിനൊടുവിലാണ് രാജി. കേരളത്തെയും കോഴിക്കോടിനെയും പുകഴ്ത്തിയാണ് അമിതാഭ് കാന്തിന്റെ വിടവാങ്ങല് കുറിപ്പ്. അടിസ്ഥാന വികസനത്തിന്റെ മൂല്യങ്ങൾ പഠിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടില് നിന്നാണെന്നും കോഴിക്കോട് നഗരം, മാനാഞ്ചിറ മൈതാനം, വിമാനത്താവള വികസനം എല്ലാം കരിയറിനെ രൂപപ്പെടുത്തിയെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കുന്നത്. 

1980 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനായിരുന്ന അമിതാഭ് കാന്ത് 2022ലാണ് ജി 20 ഷെർപ്പയായി നിയമിതനായത്. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അമിതാഭ് കാന്ത്. ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതിന് മാസങ്ങൾക്ക് മുൻപായിരുന്നു നിയമനം. ജീവിതത്തിൽ മുന്നോട്ട് പോകുന്നുവെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ