കർണാടക മുൻ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയിൽ; അടുത്ത ബന്ധുവിനെ സംശയം, മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ

Published : Apr 20, 2025, 08:06 PM ISTUpdated : Apr 20, 2025, 08:09 PM IST
കർണാടക മുൻ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയിൽ; അടുത്ത ബന്ധുവിനെ സംശയം, മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ

Synopsis

അടുത്ത ബന്ധുവിന് മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ബംഗളുരു: കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിൽ പരിക്കുകളുണ്ടെന്നും വീട്ടിലെ ഒരു നിലയിൽ മുഴുവൻ രക്തം നിറഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 68കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.

മുൻ ഡിജിപിയുടെ ഭാര്യ പല്ലവിയാണ് ഞായറാഴ്ച പൊലീസിനെ വിളിച്ച് ഭർത്താവിന്റെ മരണ വിവരം അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ഭാര്യയെയും മകളെയും പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. ബംഗളുരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഡിജിപി താമസിച്ചിരുന്നത്. മരണത്തിൽ അടുത്ത ബന്ധുവിന് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 2015 മാർച്ച് മാസത്തിൽ ക‍ർണാടക പൊലീസ് മേധാവിയായി സ്ഥാനമേറ്റ ഓം പ്രകാശ് അതിന് മുമ്പ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'