
ശ്രീനഗർ: നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരിൽ മുൻ സർപഞ്ചിനെ ഭീകരർ വെടിവച്ച് കൊന്നു. ഷോപിയാൻ ജില്ലയിലെ ഹുർപുരയിൽ ഇന്നലെയാണ് സംഭവം നടന്നത്. മുൻ സാർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനന്ത് നാഗിൽ രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. അനന്ത് നാഗ് രജൗരി മണ്ഡലത്തിൽ നാളെയാണ് വോട്ടെടുപ്പ്.
ജമ്മുകശ്മീരിലെ ആക്രമണത്തിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള രംഗത്തെത്തി. ജമ്മുകശ്മീരില്‍ ഇപ്പോഴും ഭീകരവാദം ഉണ്ടെന്ന് വ്യക്തമെന്ന് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അപലപനീയമാണെന്നും ആരാണ് ആക്രമണത്തിന് പിന്നില്ലെന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട ഫറൂഖ് അബ്ദുള്ള ടൂറിസ്റ്റുകളും ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam