കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ദാരുണ അപകടം ഗുജറാത്തിലെ അംറേലിയിൽ

Published : Nov 04, 2024, 09:30 PM IST
കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ദാരുണ അപകടം ഗുജറാത്തിലെ അംറേലിയിൽ

Synopsis

രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ കുട്ടികൾ താമസ സ്ഥലത്തായിരുന്നു.

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ.

അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്. ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും. രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ തങ്ങളുടെ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ നാല് പേർ ഫാം ഉടമയുടെ കാറിൽ കയറി. വീടിന് സമീപത്ത് പാ‍ർക്ക് ചെയ്തിരിക്കുകയായിരുന്നു ഈ കാർ.

രാവിലെ 7.30ഓടെ ജോലിക്ക് പോയ മാതാപിതാക്കളും കാ‌ർ ഉടമയും വൈകുന്നേരം തിരിച്ചെത്തിയപ്പോൾ കാറിനുള്ളിൽ നാല് കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് അംറേലി പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ