രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്തെ സുരക്ഷാ ഡ്യൂട്ടിക്കിടെ റീല്‍സിനായി നൃത്തം ചെയ്ത് പൊലീസുകാരികള്‍, നടപടി

Published : Dec 20, 2022, 03:05 AM IST
രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്തെ സുരക്ഷാ ഡ്യൂട്ടിക്കിടെ റീല്‍സിനായി നൃത്തം ചെയ്ത് പൊലീസുകാരികള്‍, നടപടി

Synopsis

കവിതാ പാട്ടീല്‍, കാമിന് കുശ്വാഹ, കശിഷ് സാഹ്നി, സന്ധ്യ സിംഗ് എന്നീ വനിതാ പൊലീസുകാര്‍ക്കെതിരെയാണ് യുപി പൊലീസ് നടപടിയെടുത്തത്.

ഡ്യൂട്ടിക്കിടെ റീല്‍സിന് വേണ്ടി നൃത്ത വീഡിയോ തയ്യാറാക്കിയ വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി. അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണ സ്ഥലത്തെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് വനിതാ പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍. ഡ്യൂട്ടിക്കിടെ ഭോജ്പുരി  പാട്ടിന് ചുവട് വയ്ക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.നൃത്തം ചെയ്യുമ്പോള്‍ ഇവരാരും തന്നെ പൊലീസ് യൂണിഫോമിലായിരുന്നില്ല. കവിതാ പാട്ടീല്‍, കാമിന് കുശ്വാഹ, കശിഷ് സാഹ്നി, സന്ധ്യ സിംഗ് എന്നീ വനിതാ പൊലീസുകാര്‍ക്കെതിരെയാണ് യുപി പൊലീസ് നടപടിയെടുത്തത്.

ഡ്യൂട്ടി സമയത്തെ അച്ചടക്ക ലംഘനത്തിനാണ് നടപടി. പാട്ടീല്‍ കമരിയാ മോരി എന്ന ഭോജ്പുരി ഗാനത്തിനായിരുന്നു വനിതാ പൊലീസുകാര്‍ നൃത്തം ചെയ്തത്. വിഡിയോ വൈറലായതിന് പിന്നാലെ എഎസ്പി പങ്കജ് പാണ്ഡേയോട് എഎസ്പി റിപ്പോര്ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് ഉള്ളത്. വിവിഐപി ഡ്യൂട്ടിയിലായിരുന്നു നാല് പൊലീസുകാരും ഉണ്ടായിരുന്നതെന്ന് എഎസ്പി മുനിരാജ് വിശദമാക്കി.

സമാനമായ മറ്റൊരു സംഭവത്തില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ പൊലീസുകാരനെതിരെ നടപടി എടുത്തികുന്നു. മണിയര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ശൈലേന്ദ്ര സിംഗിനെയാണ് വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ സസ്പെന്‍ഡ് ചെയ്തത്. ജാതി പേരു പറഞ്ഞ് മദ്യലഹരിയില്‍ ബഹളം വച്ച് നൃത്തം ചെയ്തതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'