
ദില്ലി: പദ്മപുരസ്ക്കാരങ്ങളിൽ ഇക്കുറി മലയാളിത്തിളക്കം. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാള്‍, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് പദ്മശ്രീ പുരസ്കാരം. സംഗീത സംവിധായകൻ എം എം കീരവാണി, നടി രവീണാ ടണ്ഡൻ, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുൻജൂൻവാല എന്നിവരും പദ്മശ്രീക്ക് അർഹരായി.
സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നായി കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെയടങ്ങുന്നതാണ് ഈ വർഷത്തെ പദ്മപുരസ്ക്കാര പട്ടിക. ആകെ 106 പേർക്കാണ് പുരസ്ക്കാരം. 91 പേർക്ക് പത്മശ്രീ. ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പടെ 6 പേർക്കാണ് പദ്മവിഭൂഷന്‍. ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി , തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഇന്തോ–അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവരാണ് പദ്മവിഭൂഷൻ നേടിയ മറ്റുള്ളവർ. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം, വ്യവസായ പ്രമുഖൻ കുമാർ മംഗളം ബിർള ഉൾപ്പെടെ 9 പേർക്കാണ് പത്മഭൂഷൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam