വീണ്ടും ഏറ്റുമുട്ടല്‍, സുരക്ഷാസേന വധിച്ചത് നാല് മാവോയിസ്റ്റുകളെ; ഏറ്റുമുട്ടല്‍ തുടരുന്നു

Published : Jul 27, 2025, 06:20 PM ISTUpdated : Jul 27, 2025, 07:36 PM IST
encounter

Synopsis

ബിജാപ്പൂരിലെ വനമേഖലയിൽ പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുമാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇതിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരുടെ കയ്യിൽ നിന്ന് വൻ ആയുധ ശേഖരവും പിടികൂടി. ബിജാപ്പൂരിലെ വനമേഖലയിൽ പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങിയത്.ഏറ്റുമുട്ടലിനു ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുന്നു.

ഛത്തീസ്ഗഡിലെ ബസ്തറില്‍ വെള്ളിയാഴ്ച മാവോയിസ്റ്റുകൾ കീഴടങ്ങിരുന്നു. അഞ്ച് ജില്ലകളില്‍ നിന്നായുള്ള 66 പേരാണ് സുരക്ഷാസേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ 49 പേരുടെ തലയ്ക്ക് വിലയിട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ 18 മാസത്തിനിടെ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 1,570 ആയി. 2023-2024 കാലഘട്ടത്തില്‍ 813 പേരാണ് കീഴടങ്ങിയത്.മെയ് 21 ന് സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചിരുന്നു. ബസവരാജു അടക്കം 27 മാവോയിസ്റ്റുകളെയാമ് സുരക്ഷാ സേന വധിച്ചത്. അന്ന് ഏറ്റമുട്ടലിൽ ഡിസ്ട്രിക് റിസർവ്വ് ഗാർഡിലെ ജവാൻ അടക്കം വീരമൃത്യു വരിച്ചു.

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ബസവരാജു ആന്ധ്ര ശ്രീകാകുളം സ്വദേശിയാണ്. എൻ ഐ എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രമുഖനായിരുന്നു. മാവോയിസ്റ്റ് പാർട്ടി ഘടനയിലെ ഏറ്റവും മുതിർന്ന കമാൻഡറായ ബസവരാജു സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടത്തിയ നിരവധി ആക്രമണങ്ങളിലൂടെയാണ് സംഘടന തലപ്പത്തേക്ക് ഉയർന്നത്.

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്