
മുസാഫർനഗർ: കുരങ്ങന്റെ കയ്യിൽനിന്ന് വഴുതിയ കല്ല് തലയിൽ വീണ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ശനിയാഴ്ചയാണ് സംഭവം. വീടിന്റെ ടെറസ്സിലെത്തിയ കുരങ്ങൻ അവിടെ കണ്ട കല്ലെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കുരങ്ങന്റെ കയ്യിൽ നിന്ന് കല്ല് വഴുതി മാതാപിക്കൾക്കൊപ്പം മുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ തലയിൽ വീഴുകയുമായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുഞ്ഞിനെയുമെടുത്ത് മാതാപിതാക്കൾ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ, കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് തിത്താവി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam