ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

Published : Oct 22, 2019, 11:31 PM IST
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

Synopsis

ഇവരെക്കൂടാതെ മറ്റുചില പ്രതിപക്ഷ എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്.    

ദില്ലി: ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍നിന്ന് മുന്‍ പിസിസി പ്രസിഡന്‍റ് സുഖേദോ ഭഗത്, മനോജ് യാദവ് എന്നിവരാണ് ബിജെപിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നത്. മനോജ് യാദവ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. തന്‍റെ തോല്‍വിക്ക് നിലവിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ കാരണമായെന്നാണ് മനോദ് യാദവ് പറയുന്നത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍നിന്ന് കുനാല്‍ സാരംഗി, ദീപക് ബിരുവ എന്നിവരാണ് ബിജെപിയിലേക്ക് പോകുന്നത്. ജെഎംഎം പുറത്താക്കിയ ജെപി പട്ടേലും ബിജെപിയില്‍ ചേര്‍ന്നേക്കും. ഇവരെക്കൂടാതെ മറ്റുചില പ്രതിപക്ഷ എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്.  
 

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ