വിരുദുനഗർ ദുരന്തം: നാല് പേർ അറസ്റ്റിൽ; ഫാക്ടറി ഉടമയും ഭർത്താവും ഒളിവിൽ, ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് പൊലീസ്

Published : Apr 20, 2026, 11:09 AM IST
Virudhunagar blast

Synopsis

വിരുദുനഗർ ദുരന്തവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. പടക്കനിർമാണശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. 

ചെന്നൈ: വിരുദുനഗർ ദുരന്തവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. പടക്കനിർമാണശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. മധുര, തേനി ജില്ലകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വിരുദുനഗറിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാന്റീനിൽ നിന്ന് കഴിച്ചത് ഇഡലിയും വടയും ചോറും സാമ്പാറും; പിന്നാലെ ഭക്ഷ്യവിഷബാധ, ബെംഗളൂരുവിൽ 97 പേർ ആശുപത്രിയിൽ
100ൽ 100, 600ൽ 600; ഒരു ഉത്തരം പോലും തെറ്റിക്കാതെ 10-ാം ക്ലാസ് പരീക്ഷയിൽ മിന്നിച്ച് അര്‍ഷ, വിജയത്തിന് പിന്നിലെ കാരണങ്ങൾ