
മുബൈ:ഗുജറാത്തില്‍ നാല് ഐ എസ് ഭീകരര്‍ പിടിയില്‍. ശ്രീലങ്കൻ സ്വദേശികളായ നാലുപേരെയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്.
സംഘം വിവിധയിടങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ എടിഎസ് പുറത്തുവിട്ടിട്ടില്ല. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam