
മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 11 പേർ മരിച്ചു. 20ലേറെ പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരും പിന്നീലെ ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ ഏറെ പണിപ്പെട്ടായിരുന്നു രക്ഷാ ദൗത്യം. പരിക്കേറ്റവരെ രാജേവാഡി ആശുപത്രിയിലും സയനിയെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമാണിത്. ഉടമസ്ഥൻ താമസം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഈ കെട്ടിടമാണ് ദുരന്തത്തില്‍ പെട്ടത്. സമീപത്തെ 3 കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിക്കുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 5 ലക്ഷം വീതം സഹായ ധനം പ്രഖ്യാപിച്ചു. കുർളയിലെ ശിവസേനാ എംഎൽഎ ഇപ്പോൾ ഗുവാഹത്തിയിൽ വിമത ക്യാമ്പിലാണ്. അദ്ദേഹവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam