സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് 

Published : Apr 22, 2023, 07:21 PM ISTUpdated : Apr 22, 2023, 07:23 PM IST
സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് 

Synopsis

കഴിഞ്ഞ ദിവസം  11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്.

ദില്ലി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭരണഘടന ബെഞ്ചിൽ അംഗമാണ്. രാജ്യത്ത് കൊവിഡ് ആശങ്ക തുടരുകയാണ്. കഴിഞ്ഞ ദിവസം  11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്.

5.09 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 66,170 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കി.

അതേസമയം, സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Read More.. മോദിയുടെ സുരക്ഷാ പദ്ധതി ചോർന്നു, വധഭീഷണിക്കത്ത്, വന്ദേഭാരത് സമയക്രമം, രാഹുൽ വീടുവിട്ടു- ഇന്നത്തെ 10 വാർത്തകൾ

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'