മാറ്റത്തിന്‍റെ 'കെജ്‍രിവാള്‍ കാറ്റ്'; വമ്പന്‍ പ്രഖ്യാപനത്തിന്‍റെ സൂചന നല്‍കി മുഖ്യന്‍

By Web TeamFirst Published Oct 29, 2019, 4:41 PM IST
Highlights

ഇന്നലെ മുതലാണ് ദില്ലിയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യം യാത്ര അനുവദിച്ച് തുടങ്ങിയത്. പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും

ദില്ലി: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതിന് ശേഷം മറ്റൊരു പ്രഖ്യാപനത്തിന്‍റെ സൂചന നല്‍കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാള്‍. സ്ത്രീകള്‍ക്ക് അനുവദിച്ച പോലെ സൗജന്യ യാത്ര മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കാനുള്ള സാധ്യതകളാണ് കെജ്‍രിവാള്‍ തുറന്നിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്ക് നല്‍കിയ ആനുകൂല്യത്തിന്‍റെ ഫലം എന്താകുമെന്ന് നമുക്ക് നോക്കാം. അത് പരിശോധിച്ച ശേഷം സൗജന്യ യാത്ര മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. ഇന്നലെ മുതലാണ് ദില്ലിയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യം യാത്ര അനുവദിച്ച് തുടങ്ങിയത്.

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3700 ദില്ലി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ദില്ലി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം([ഡിഐഐഎംടിഎസ്).

ജൂണിലാണ് ബസുകളിലും ദില്ലി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ''അഭിനന്ദനം ദില്ലി!!! സ്ത്രീ സുരക്ഷയ്ക്കും മുന്നേറ്റത്തിനും ഇതൊരു ചരിത്രപരമായ നടപടിയാണ്. '' - അശോക് ഗഹ്ലോട്ടിന്‍റെ ട്വീറ്റിന് മറുപടിയായി കെജ്‍രിവാള്‍ പ്രതികരിച്ചത്. 

click me!