എംപിയുടെ മകന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് ഫോണ്‍; ലഭിച്ചത് രണ്ട് കല്ലുകള്‍

Published : Oct 29, 2019, 03:09 PM IST
എംപിയുടെ മകന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് ഫോണ്‍; ലഭിച്ചത് രണ്ട് കല്ലുകള്‍

Synopsis

 ഒക്ടോബര്‍ 23ന് സാംസങ് എം 30 ഫോണ്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. 11999 രൂപയായിരുന്നു വില. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ  ബിജെപി എംപിയുടെ മകന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍ ഫോണ്‍ ആയിരുന്നു. എന്നാല്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഫോണ്‍ കല്ലായി. എംപി ഖഗെന്‍ മുര്‍മുവിന്‍റെ മകന്‍ അനിമസ് മുര്‍മുആണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 23ന് സാംസങ് എം 30 ഫോണ്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. 11999 രൂപയായിരുന്നു വില. 

''എന്‍റെ ഭാര്യക്ക് കിട്ടിയത് റെഡ്മി 5എ യുടെ ഹാന്‍സെറ്റിന്‍റെ ബോക്സാണ്. ഞാന്‍ അത് തുറന്നപ്പോള്‍ സാംസങ് ഫോണിന് പകരം ഉണ്ടായിരുന്നത് രണ്ട് കല്ലുകളായിരുന്നു.'' - മുര്‍മു പറഞ്ഞു. സംഭവത്തില്‍ എംപി മാല്‍ഡ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഭക്ഷ്യ ക്ഷാമം; ഒരു കുപ്പി പെട്രോളിന് 300, എൽപിജിക്ക് 4000 വരെ; ഉപരോധത്തിൽ ഒറ്റപ്പെട്ട് മണിപ്പൂരിലെ കാംഗ്പോക്‌പി ജില്ല