വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സമ്മാനവുമായി പുരാവസ്തു വിഭാഗം

By Web TeamFirst Published Mar 7, 2020, 5:44 PM IST
Highlights

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന് മുമ്പേ നമ്മുടെ രാജ്യം സ്ത്രീകളെ ആരാധിച്ചിരുന്നുവെന്നും പുരാതന കാലം മുതല്‍ സ്ത്രീകളെ ദൈവതുല്യമായി കണ്ട സംസ്കാരമാണ് നമ്മുടേതെന്നും മന്ത്രാലയം പറഞ്ഞു.

ദില്ലി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് വലിയ സമ്മാനവുമായി ഇന്ത്യന്‍ പുരാവസ്തു വിഭാഗം(എഎസ്ഐ). മാര്‍ച്ച് എട്ടിന് പുരാവസ്തു വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലുള്ള രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.  വനിതാ ദിനത്തില്‍ തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ട് ചുമതല വനിതകളെ ഏല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പുരാവസ്തു വിഭാഗത്തിന്‍റെ തീരുമാനം. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന് മുമ്പേ നമ്മുടെ രാജ്യം സ്ത്രീകളെ ആരാധിച്ചിരുന്നുവെന്നും പുരാതന കാലം മുതല്‍ സ്ത്രീകളെ ദൈവതുല്യമായി കണ്ട സംസ്കാരമാണ് നമ്മുടേതെന്നും മന്ത്രാലയം പറഞ്ഞു. വലിയ തുടക്കമാണിതെന്ന് സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. മുമ്പ് എല്ലാ ചരിത്ര സ്മാരകങ്ങളിലും കുട്ടികളെ മുലയൂട്ടാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

click me!