പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; ഷാറൂഖിന്‍റെ പൊലീസ് കസ്റ്റഡി നീട്ടി

Published : Mar 07, 2020, 05:27 PM IST
പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; ഷാറൂഖിന്‍റെ പൊലീസ് കസ്റ്റഡി നീട്ടി

Synopsis

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ ചൊവ്വാഴ്‍ച അറസ്റ്റ് ചെയ്തത്.

ദില്ലി: ദില്ലിയിൽ പൊലീസിനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷാറൂഖിന്‍റെ പൊലീസ് കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ദില്ലി കർകർദൂമ കോടതിയാണ് കസ്റ്റഡി നീട്ടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നാണ് ദില്ലി ക്രൈംബ്രാഞ്ച് മുഹമ്മദ് ഷാരൂഖിനെ ചൊവ്വാഴ്‍ച അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫറാബാദില്‍ പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികള്‍ക്കും നേരെ ഷാരുഖ് തോക്കുചൂണ്ടുകയായിരുന്നു. 

ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. തോക്കും ചൂണ്ടി വന്ന ഷാരൂഖ് സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദഹിയയുടെ നെറ്റിയില്‍ തോക്കിന്‍റെ ബാരല്‍ അമര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എട്ടു റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തു. ഷാറൂഖിന്‍റെ വീട്ടില്‍ നിന്നും പൊലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. 

Read More: പൊലീസിനു നേരെ തോക്ക് ചൂണ്ടിയ സംഭവം, ഷാറൂഖിന്‍റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെത്തി...

 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'