സ്വാതന്ത്ര്യം എന്നത് ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷമാണെന്ന് ചിദംബരം

By Web TeamFirst Published Oct 2, 2019, 3:38 PM IST
Highlights

''ആ പ്രതീക്ഷയാണ് 21ാം നൂറ്റാണ്ട് കാര്‍ന്നുതിന്നുന്നത്. ജനാധിപത്യം നിഷ്ഫലമാകുന്നത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് '' ചിദംബരം ട്വീറ്റ് ചെയ്തു. 

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ സ്വാതന്ത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ചിദംബരത്തിന്‍റെ ട്വീറ്റ്. ''ഏത് മാര്‍ഗത്തിലൂടെ ഇന്ത്യപോകും ? സ്വാതന്ത്ര്യം എന്നത് ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷമാണ്. സ്വാതന്ത്ര്യത്തിന്‍റെ വില നിതാന്തജാഗ്രതയാണ്.'' -  ചിദംബരം ട്വിറ്ററില്‍ കുറിച്ചു. 

''ആ പ്രതീക്ഷയാണ് 21ാം നൂറ്റാണ്ട് കാര്‍ന്നുതിന്നുന്നത്. ജനാധിപത്യം നിഷ്ഫലമാകുന്നത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് - വെനസ്വേല, റഷ്യ, മ്യാന്മാര്‍, ടര്‍ക്കി, ഹംഗറി, അമേരിക്കയില്‍പ്പോലും ജനാധിപത്യം അവസാനിക്കുകയാണ്'' ചിദംബരം ട്വീറ്റ് ചെയ്തു. 

Which way will India go? Freedom is a never ending struggle. Eternal vigilance is the price of liberty.

— P. Chidambaram (@PChidambaram_IN)

ഐഎന്‍എക്സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. ഒക്ടോബര്‍ മൂന്നിന് ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റ‍ഡി അവസാനിക്കും. 

The 21st century has eroded that hope. Democracy is being hollowed out in country after country - Venezuela, Russia, Myanmar, Turkey, Hungary and now even in the United States.

— P. Chidambaram (@PChidambaram_IN)
click me!