ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ലഭിക്കുക ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും

By Web TeamFirst Published Feb 19, 2020, 5:10 PM IST
Highlights

 വാഹനങ്ങള്‍ പുറത്ത് വിടുന്ന മലിനീകരണ ഘടങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന്‍റെ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് അഥവാ ബിഎസ് 6. യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനം തന്നെയാണ് ബി എസ് നിലവാരവും

ദില്ലി: ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡിസലും ലഭ്യമാക്കാന്‍ ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ലഭിക്കുക ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമായിരിക്കും. യൂറോ നാല് നിലവാരത്തില്‍ നിന്ന് യൂറോ ആറ് നിലവാരത്തിലേക്കാണ് മാറുന്നത്. വാഹനങ്ങള്‍ പുറത്ത് വിടുന്ന മലിനീകരണ ഘടങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന്‍റെ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് അഥവാ ബിഎസ് 6.

യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനം തന്നെയാണ് ബി എസ് നിലവാരവും.  വെറും മൂന്ന് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2017ല്‍ മാത്രമാണ് ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയത്. ഇപ്പോള്‍ നാലില്‍ നിന്ന് അഞ്ചിലേക്കല്ല, മറിച്ച് ബിഎസ് ആറിലേക്ക് ഇന്ത്യ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

രാജ്യത്തെ അന്തരീക്ഷ മലിനീകരണം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴാണ് ബി എസ് 6ലേക്ക് മാറാനുള്ള തീരുമാനം വന്നത്. നേരത്തത്തെ തീരുമാനപ്രകാരം ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവില്‍വരേണ്ടത്. ഇപ്പോള്‍ ബിഎസ് 5 ഒഴിവാക്കി ബി എസ് 6ലേക്ക് ഇന്ത്യ മാറുകയാണ്. 

click me!