
അങ്ങനെയാണ് ആ ട്രോഫിയില്‍ മാറ്റം വന്നത്
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍റെ ആരംഭകാലം മുതലുള്ള തെറ്റ് തിരുത്തിയത് 2017ല്‍. ലോകകപ്പ് ഹോക്കി ട്രോഫിയില്‍ രേഖപ്പെടുത്തിയ ഇന്ത്യന്‍ ഭൂപടത്തിലെ ഗുരുതര പിഴവ് തിരുത്തിയത് നരീന്ദര്‍ ബത്ര അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍റെ തലപ്പത്ത് എത്തിയതിന് പിന്നാലെയായിരുന്നു. അതും 2018ല്‍ ലോകകപ്പ് പ്രയാണം ഇന്ത്യയില്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിന് പിന്നാലെയാണ്. 1975ല്‍ ഇന്ത്യ ആദ്യമായി ലോക കപ്പ് നേടിയ സമയത്തും ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകശ്മീര്‍ പാകിസ്ഥാന്‍റെ ഭാഗമായാണ് ട്രോഫിയില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ സമയത്ത് ഫെഡറേഷന്റെ തലപ്പത്തുള്ള പാകിസ്ഥാന്‍ അംഗങ്ങളുടെ പിടിപാട് മൂലമായിരുന്നു ഇതില്‍ തിരുത്ത് വരുത്താന്‍ പറ്റാതെ പോയത്. ഇതിന് ആദ്യമായി മാറ്റം വന്നത് 2017ലായിരുന്നു.
എല്ലാ വീട്ടിലേയും കഥ
രാഷ്ട്രീയത്തിലെ വലിയൊരു മരം പോലെയാണ് ദേവ ഗൌഡ ഫാമിലി. എന്നാല്‍ ഇന്നും അവരുടെ കുടുംബത്തില്‍ നിന്നുള്ളവരുടെ അധികാരത്തിനായുള്ള മുറവിളി മാറാത്ത അവസ്ഥയാണ്. സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ ദേവ ഗൌഡ കുടുംബത്തില്‍ നിന്ന് കൂടുതല്‍ ആളുകളാണ് ഇത്തവണ രാഷ്ട്രീയത്തില്‍ ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നതെന്നാണ് വിവരം. നിലവില്‍ രാജ്യസഭാംഗമാണ് ദേവ ഗൌഡ. ലോക്സഭാ അഗമാണ് ചെറുമകന്‍ പ്രജ്വല്‍. മൈസൂരില്‍ നിന്ന് ഗൌഡ കുടുംബത്തില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാവുമെന്നാണ് വ്യാപക പ്രചാരണം. എച്ച് ഡി കുമാരസ്വാമി, എച്ച് ഡി രേവണ്ണ, അനിതാ കുമാരസ്വാമി, എന്നിവരും നിലവില്‍ എംഎല്‍എമാരാണ്. ബന്ധു്കളായ ഡിസി തമ്മണ്ണയും ബാലകൃഷ്ണയും എംഎല്‍എമാരാണ്. ജില്ലാ പഞ്ചായത്തിലും ഗൌഡ കുടുംബത്തിലെ ചെറുമക്കളാണ് വിലസുന്നത്. അടുത്ത തവണ കൂടുതല്‍ പര്‍ക്ക് അവസരം നല്‍കുമെന്ന് പാര്‍ട്ട് പ്രഖ്യാപിക്കുമ്പോഴും അതും ഗൌഡ കുടുംബത്തിലേക്ക് എത്തുമെന്നാണ് സൂചന.
ജാതി സമവാക്യം
വൊക്കലിംഗ സമുദായമാണ് കര്‍ണാടകയിലെ ജാതി സമവാക്യങ്ങളെ നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്ക് നിര്‍വ്വഹിക്കുന്നത്. അതിനാല്‍ തന്നെ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങളുടെ സമുദായത്തില്‍ നിന്ന് ഒരാളെ പ്രതീക്ഷിക്കുന്നതില്‍ അത്ഭുതങ്ങളില്ല. ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കര്‍ണാടകയിലെ സന്ദര്‍ശന സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ വൊക്കലിംഗ സമുദായവുമായി ഒത്തുപോകേണ്ടതിന്‍റെ ആവശ്യവും സൂചിപ്പിച്ചത്. ലിംഗായത്ത് സമുദായത്തെ ഒന്നിച്ച് നിര്‍ത്താന്‍ ബി എസ് യദ്യൂരപ്പയ്ക്ക് സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.
ആശയങ്ങള്‍ നയിക്കുമ്പോള്‍
രാഷ്ട്രീയക്കാരുടെ വാക്കുകള്‍ക്കിടയിലെ മൌനത്തിന് വലിയ അര്‍ത്ഥങ്ങളുള്ള സമയമാണ് ഇത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി കസേരയിലേക്കുള്ള താല്‍പര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ ഗെലോട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിരമിക്കാനുള്ള പദ്ധതി ഗെലോട്ടിനില്ലെന്നാണ് സൂചന.
പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കാണാതായി
അടുത്തിടെ വരെ മാധ്യമങ്ങളിലും മറ്റും വളരെ സജീവമായി ഇരുന്ന മുതിര്‍ന്ന ബിജെപി വനിതാ നേതാവിനെ അടുത്ത നാളുകളിലായി കാണാനില്ല. ധ്യാന നിദ്രയിലാണ് ആ വനിതാ നേതാവെന്നാണ് സൂചന. ദേശീയ നേതൃത്വത്തെ ഇംപ്രസ് ചെയ്യാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇവരെന്നാണ് സൂചന.