
ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സീറ്റ് നിലനിർത്താൻ ഇടതു സഖ്യവും , നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. എൻഎസ്യു ഐയുവും , ബിർസാ അംബേദ്കർ ഫുലേയും ശക്തമായ മത്സരരംഗത്തുണ്ട്.
ജമ്മുക്കശ്മീർ പുനസംഘടനയും , ആൾക്കൂട്ട അക്രമണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിൽ ചർച്ചയായത്. ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. മനീഷ് ജംഗീതാണ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. മുൻ തവണത്തെ അപേക്ഷിച്ച് നിരവധി മലയാളികളും മത്സരരംഗത്തുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam