
സർജിക്കൽ സ്ട്രൈക്ക്
എന്തൊക്കെ പറഞ്ഞാളും അനിൽ കെ ആന്റണിയുടെ ബിജെപിയിലേക്കുള്ള മാറ്റം കോൺഗ്രസിന് തളര്‍ച്ചയാണ്. ഒപ്പം രാജ്യത്തിന്റെ ഭാവി വികസനം ബിജെപിക്ക് മാത്രം സാധ്യമെന്നായിരുന്നു അനിൽ ബിജെപിയിലെത്തിയ ശേഷം തുറന്നുപറഞ്ഞത്. ഇതോടെ കൂടുതൽ യുവാക്കളെ കാവിപ്പടയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ഒപ്പം സഭയുമായുള്ള ബിജെപിയുടെ രാഷ്ട്രീയ രസതന്ത്രം മെച്ചപ്പെടുത്താനുള്ള ഒരു ഉത്തേജകമായും ഈ നീക്കത്തെ ബിജെപി പരിഗണിക്കുന്നു.
എന്നാൽ, കോൺഗ്രസിനേക്കാൾ ഇടതുപക്ഷത്തെയാണ് ഈ നീക്കം ഞെട്ടിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ. ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ രാഷട്രീയ നീക്കത്തിൽ വെള്ളം ചേര്‍ക്കാനും വഴിതിരിക്കാനും ട്രോളുകളുമായി അശ്രാന്ത പരിശ്രമത്തിലാണ് ഇടത് സോഷ്യൽ മീഡിയ വിങ്ങുകൾ എന്ന് തോന്നുന്നു. അനിലിന്റെ പിതാവ് എകെ ആന്റണിയെ പോലൊരു കുറ്റമറ്റ ട്രാക്ക് റെക്കോർഡും ഉള്ളയാളും കേന്ദ്രസർക്കാരിന്റെ കയ്യിൽ കുരുങ്ങിയത് എന്നാണ് ഒരു കമന്റ്. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ ആയുധ ഇടപാടുകൾ നടത്തിയെന്നും ഇത് അന്വേഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പിന്നാലെയാണ് അനിൽ അതിവേഗം ബിജെപിയിൽ ചേരാനുള്ള തിടുക്കത്തിൽ കലാശിച്ചതെന്നും പറയുന്നു.
എന്നാൽ ഈ ആരോപണത്തിൽ എന്തായാലും സൗത്ത് ബ്ലോക്കിലുള്ളവര്‍ക്ക് അഭിപ്രായ വ്യത്യാസം കാണാതിരിക്കില്ല. ആന്റണിയുടെ കാലത്തെ ഒച്ചിഴയുന്ന ഭരണ വേഗം പേരുകേട്ടതാണ്. അതുകൊണ്ടുതന്നെ ആ കാലത്ത് രാജ്യത്തെ സേവിച്ചവരെങ്കിലും, തന്റെ പേര് കളങ്കപ്പെടാതിരിക്കാൻ നിര്‍ണായക തീരുമാനങ്ങളെടുക്കാതിരുന്ന ആന്റണി കാലം സാക്ഷ്യപ്പെടുത്തുമെന്നുറപ്പ്. അങ്ങനെ അനിൽ ആന്റണിയെ കെട്ടാനുള്ള തൊഴുത്തു തേടുകയാണ് ഇടത്
പോസ്റ്ററിലെ തലപ്പൊക്കം
രാഷ്ട്രീയത്തിൽ പോസ്റ്ററുകൾ ഏറെ പ്രാധാനമാണ്. അവയിൽ കാണുന്ന തലകളുടെ വലിപ്പ ചെറുപ്പവും പ്രധാന്യവുമെല്ലാം നേതാക്കളെ സംബന്ധിച്ച് വലിയ വിഷയവുമാണ്. രാജസ്ഥാനിൽ നേരത്തെയുള്ളതിന്റെ മറ്റൊരു വേര്‍ഷൻ പോസ്റ്റര്‍ കാഴ്ചകളാണ് പുതിയ വിശേഷം. രാജസ്ഥാനിലെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിൽ ഒരു മുതിര്‍ന്ന നേതാവിന് ലഭിച്ച പ്രാധാന്യത്തിന്റെ അനുപാതം കൂടിയതാണ് ആദ്യത്തെ ചര്‍ച്ച. ദേശീയ നേതാക്കളേക്കാൾ കൂടുതൽ അവര്‍ക്ക് പ്രാധാന്യം ലഭിക്കുന്നു. പ്രമുഖ രണ്ട് നേതാക്കൾ മുഖ്യമന്ത്രിക്ക് വഴിയൊരുക്കുന്നുവെന്നും പോസ്റ്ററുകൾ വിളിച്ചുപറയുന്നു.
എന്നാൽ മറ്റ് ചില പാർട്ടികളെ അലോസരപ്പെടുത്തിയത് മറ്റൊന്നാണ്. ചില നേതാക്കളുടെ ചിത്രങ്ങൾക്കിടയിൽ സ്ഥാനംപിടിച്ച, ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഒരു ദേശീയ നേതാവിന്റെ ചിത്രമാണത്. ഭരണഘടനാ പദവികൾ വഹിക്കുന്ന നേതാക്കളുടെ മുഖങ്ങൾ അതത് രാഷ്ട്രീയ പാർട്ടികൾ പരസ്യ പ്രചാരണത്തിനായി ഉപയോഗിക്കാറില്ല എന്നത് ഒരു രാഷ്ട്രീയ ധാര്‍മികതയാണ്. ഇക്കാര്യത്തിൽ പോസ്റ്ററിനെ കുറിച്ച് കോൺഗ്രസ് ഇപ്പോൾ ബിജെപിയോട് വിശദീകരണം ചോദിച്ചിരിക്കയാണ്..
ഒളിക്കാനുള്ള അവകാശം
കൊവിഡ് കാലത്തെ പ്രയോഗത്തോടെ ക്വാറന്റൈൻ എന്ന മെഡിക്കൽ പ്രയോഗം ഏറെ ഭയപ്പെടുത്തുന്ന ഒന്നായി മാറി. അങ്ങനെ പേടിപ്പെടുത്തുന്ന ക്വാറന്റൈൻ ജീവിതം അനുഭവിച്ചവരാണ് നല്ലൊരു ശതമാവും. പല രാഷ്ട്രീയ നേതാക്കളും രോഗബാധയെ തുടർന്ന് ക്വാറന്റൈനിലായിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതിന് കാരണം കൊവിഡ് ആണെന്ന് വിശ്വസിക്കാൻ ചിലര്‍ തയ്യാറാകുന്നില്ല.
ആരോഗ്യ അവകാശ ബിൽ അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് സംസ്ഥാനം വൻ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പ്രതിഷേധം അവഗണിക്കപ്പെട്ടെങ്കിലും, പണിമുടക്കി ഡോക്ടർമാർ തെരുവിലിറങ്ങിയപ്പോൾ മുഖ്യമന്ത്രി അവരുമായി ചർച്ചയ്ക്ക് തയ്യാറായി. ഡോക്ടര്‍മാരുടെ എട്ട് ഉപാധികൾ സർക്കാർ അംഗീകരിച്ചതോടെ ഡോക്ടർമാർ സമരം പിൻവലിക്കുകയും ചെയ്തു.
എന്നാൽ ഇതിന് തൊട്ടുപിന്നാലെ, 15 ദിവസത്തെ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കപ്പെടുകയും, മുഖ്യമന്ത്രി ഒളിവിൽ പോവുകയും ചെയ്തു. ആരോഗ്യാ അവകാശ ബിൽ ഇതുവരെ ഭേദഗതി ചെയ്തിട്ടില്ല. അങ്ങനെ, നടുറോഡിൽ നിര്‍ത്തിപ്പോയ അവസ്ഥയാണ് ഇപ്പോൾ ഡോക്ടർമാരുടേത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമുള്ള എട്ട് ഭേദഗതികളെ കുറിച്ച് ആര്‍ക്കും മിണ്ടാട്ടവുമില്ല..!
അഗ്നിപരീക്ഷ
കൊങ്കു ബെൽട്ടിൽ നിന്നുള്ള പാര്‍ട്ടിക്കും നേതാവിനും വലിയ ആശങ്കയാണ്,വാടിക്കൊണ്ടേയിരിക്കുന്ന ഇല, തലപ്പത്തെത്തിയിട്ടും തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ സാധ്യതകൾ അവസരമാക്കി മാറ്റുന്ന മായാജാലമൊന്നും പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ല. വലിയ നേതാവിന്റെ വിയോഗത്തോട കരുത്ത് ചോര്‍ന്ന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് പാര്‍ട്ടി. എങ്കിലും 2024-ൽ ഒരു പുനരുജ്ജീവനമാണ് അണികൾ പ്രതീക്ഷിക്കുന്നത്. അടുത്തിടെ നടന്ന ഒരു തെരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ലെങ്കില്ല. നേരത്തെ തര്‍ക്കങ്ങളുടെ ഒഴിവുകഴിവുകൾ പറയാമായിരുന്നെങ്കിൽ, ഇന്ന് തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള നേതാവിന് പാര്‍ട്ടിയുടെ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവില്ല. അത് അദ്ദേഹത്തിന്റ ഉത്തരവാദിത്തമായി പരിണമിച്ചിരിക്കുന്നു.
മുട്ടുവിൻ, തുറക്കപ്പെടില്ല!
മറ്റിടങ്ങളിലെന്ന പോലെ, ഹാവേരിയിലെ ഗ്രാമങ്ങളുടെ കഥയും വ്യത്യസ്തമല്ല. ഹവേരി ഇന്ന് ഒരു വയോജന കോളനിയായി മാറിയിരിക്കുന്നു. അവിടെയുള്ള യുവാക്കളെല്ലാം അവരുടെ അടുപ്പെരിയിക്കാൻ വമ്പൻ നഗരങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു. ഇങ്ങനെ ഒറ്റപ്പെട്ടുനിൽക്കുന്ന, അനാഥരായ തലമുറയ്ക്ക് ഇപ്പോൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് മക്കളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അനുഗ്രഹത്തിനും ആശീര്‍വാദത്തിനുമായി നിരവധി മക്കൾ വാതിൽക്കൽ ക്യൂ നിൽക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിലെ വിജയത്തിനായി വയോജനങ്ങളെ ഏറ്റെടുക്കാൻ വരെ തയ്യാറാണ്. ഇവരൊന്നും സ്വന്തം മക്കളല്ലെന്ന് മനസിലായല്ലോ, സംവരണ മണ്ഡലത്തിൽ വിജയ പ്രതീക്ഷയുമായി എത്തുന്ന ടിക്കറ്റ് മോഹികളാണ്. ഭൂരിഭാഗവും ഹവേരിയിൽ ഉള്ളവരുമല്ല. പക്ഷേ ഈ ഗ്രാമത്തിലുള്ള വിവരമുള്ള തലമുറ, ഇപ്പോൾ കാലാനുസൃത പ്രതിഭാസമായ ഈ 'മുട്ടലുകൾ' കേൾക്കാറില്ല, അവര്‍ ബധിരരായിരിക്കുന്നു.
Read more: എന്ന് സ്വന്തം ഇന്നസെന്റ്, മമതയുടെ ഹോം ഗ്രൗണ്ട് കളികൾ, ബിജെപിക്ക് എരുവുള്ള തെലങ്കാന അച്ചാര്‍!