ഒന്നല്ല, 9 കുറ്റങ്ങൾ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ കേന്ദ്രത്തിന്‍റെ വമ്പൻ പണി, കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിൽ നോട്ടീസ്

Published : Jul 11, 2026, 05:34 PM IST
Instamart

Synopsis

കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് FSSAI 9 കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. പ്രോട്ടീൻ പൗഡർ, മുട്ടകൾ തുടങ്ങിയവ കേടായെന്ന പരാതികളും, ശുചിത്വമില്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു

ദില്ലി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്ന പരാതികളില്‍ സ്വിഗി ഇന്സ്റ്റാമാർട്ടിനോട് വിശദീകരണം ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) നോട്ടീസ് അയച്ചു. 9 കാരണം കാണിക്കൽ നോട്ടീസുകളാണ് എഫ് എസ് എസ് എ ഐ അയച്ചത്. പ്രോട്ടീൻ പൗഡർ, മുട്ടകൾ, റെഡി - ടു - ഈറ്റ് ഭക്ഷണങ്ങൾ എന്നിവ കേടായെന്ന നിരവധി പരാതികൾ എഫ് എസ് എസ് എ ഐക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ വിതരണം ചെയ്യാൻ അനുമതിയില്ലാത്ത ബ്രാന്ഡുകളുടെ ഉത്പന്നങ്ങൾ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോറുകളിലെ ശുചിത്വം ഇല്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കില് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് എഫ് എസ് എസ് എ ഐയുടെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് പച്ചക്കൊടി വീശി; തമിഴ്നാട്ടിൽ ഒറ്റദിവസം 250 പുതിയ ബസുകൾ നിരത്തിലേക്ക്, 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ
വിരമിക്കൽ അഭ്യൂഹം തള്ളി മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്; 'അത് രാഷ്ട്രീയ പ്രസ്താവനയല്ല, ദുർവ്യാഖ്യാനം ചെയ്തു'