രാജ്യത്ത് ഇന്ധന വില വർധന; പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസ കൂട്ടി

Published : Jun 07, 2020, 08:45 PM IST
രാജ്യത്ത് ഇന്ധന വില വർധന; പെട്രോളിനും ഡീസലിനും ലിറ്ററിന് 60 പൈസ കൂട്ടി

Synopsis

ദില്ലിയിൽ പെട്രോളിന് 71 രൂപ 86 പൈസയും ഡീസലിന് 69 രൂപ 99 പൈസയുമാകും. കഴിഞ്ഞയാഴ്ച്ച പാചകവാതകവിലയും വർദ്ധിപ്പിച്ചിരുന്നു.

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് അറുപത് പൈസയാണ് കൂട്ടിയത്. 83 ദിവസത്തിന് ശേഷമാണ് പെട്രോൾ ഡീസൽ വിലയിലെ വർദ്ധനവ്. പുതുക്കിയ തുക അർദ്ധരാത്രി നിലവിൽ വരും. ഇതോടെ ദില്ലിയിൽ പെട്രോളിന് 71 രൂപ 86 പൈസയും ഡീസലിന് 69 രൂപ 99 പൈസയുമാകും. കഴിഞ്ഞയാഴ്ച്ച പാചകവാതകവിലയും വർദ്ധിപ്പിച്ചിരുന്നു. നേരത്തേ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചില സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ  വില കൂട്ടിയിരുന്നു.

പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസം മുമ്പ് എക്സൈസ് തീരുവ കൂട്ടിയിരുന്നു. റോഡ് സെസ് അടക്കം ലിറ്ററിന് 3 രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു