ഇന്ധന വില വീണ്ടും കൂട്ടി, 10 ദിവസത്തിനിടെ വില കൂടുന്നത് 3ാം തവണ; പെട്രോളിന് 87 പൈസയും ഡീസലിന് 91പൈസയും വർധന

Published : May 23, 2026, 07:10 AM ISTUpdated : May 23, 2026, 01:11 PM IST
fuel price hike

Synopsis

തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി. 

ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 91 പൈസയും സിഎൻജിക്ക് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. പത്തു ദിവസത്തിനിടയിലെ മൂന്നാമത്തെ വര്‍ധനയാണിത്. ആഗോള വിപണിയിൽ ക്രൂഡ് വില കുതിക്കുമ്പോൾ, അലയൊലികൾ നമ്മുടെ നാട്ടിലും. പത്തുദിവസത്തിനിടെ മൂന്നാം തവണയും ഇന്ധ വില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഒടുവിൽ കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില നൂറ് കടന്നു. 

പെട്രോൾ വില 112 ൽ എത്തി. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് പത്തൊൻപതിന് വര്‍ധിപ്പിച്ചത് 90 പൈസ. ഇന്നത്തെ വര്‍ധന കൂടി ചേര്‍ക്കുമ്പോൾ, പത്തു ദിവസത്തിനിടെ പെട്രോൾ ഡീസൽ വിലയിൽ അ‍ഞ്ചു രൂപയുടെ വര്‍ധന ഉണ്ടായി. സിഎൻജി വിലയും ഒരു രൂപ കൂട്ടി. 90 രൂപ 50 പൈസ നൽകണം ഒരു കിലോ സിഎൻജിക്ക്. രാജ്യത്ത് മതിയായ അളവിൽ ഇന്ധനം കരുതലുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു എങ്കിലും വിലക്കയറ്റം തുടരുകയാണ്. അടുത്ത ദിവസങ്ങളിലും നേരിയ അളവിൽ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയ രോഗം; പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുവിളിക്കാനെത്തിയ ഭർത്താവ് ഭാര്യയേയും അച്ഛനേയും വെട്ടിക്കൊന്നു, അറസ്റ്റ്
മുഖ്യമന്ത്രി വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം: ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു; നോട്ടീസയക്കാൻ ഉത്തരവ്