'ഹിന്ദു വിരോധികൾക്ക് മുന്നിൽ കീഴടങ്ങി'; മുഖ്യമന്ത്രി വിജയ്‍ക്കെതിരെ ബിജെപി രം​ഗത്ത്

Published : May 22, 2026, 09:17 PM ISTUpdated : May 22, 2026, 09:18 PM IST
Vijay

Synopsis

ബ്രാഹ്മണ വിഭാഗക്കാരനായ എസ്. രമേശ് ആണ് ദേവസ്വം മന്ത്രി. ദേവസ്വം മന്ത്രിയും സെക്രട്ടറിയും ബ്രാഹ്മണ സമുദായത്തിൽ നിന്നാകുന്നതിനെ ദ്രാവിഡ കഴകം അധ്യക്ഷൻ കെ. വീരമണി എതിർത്തിരുന്നു.

ചെന്നൈ: തമിഴ്നാട് ദേവസ്വം വകുപ്പ് സെക്രട്ടറിയുടെ മാറ്റിയതിൽ മുഖ്യമന്ത്രി വിജയ്‍ക്കെതിരെ വിമർശനവുമായി ബിജെപി രം​ഗത്ത്. ഹിന്ദുവിരോധികൾക്ക് വിജയ് കീഴടങ്ങിയെന്ന് ബിജെപി നേതാവ് വാനതി ശ്രീനിവാസൻ ആരോപിച്ചു. ദ്രാവിഡ കഴകം അധ്യക്ഷന്റെ ഭീഷണിക്ക് വഴങ്ങി ഐഎഎസ് ഉദ്യോഗസ്ഥയെ മാറ്റിയെന്നും മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്നും അവർ കുറ്റപ്പെടുത്തി.

ബ്രാഹ്മണ സമുദായത്തിലുള്ള എസ്. സ്വർണയെ ദേവസ്വം വകുപ്പ് സെക്രട്ടറിയെ മാറ്റി, പകരം ഗൗണ്ടർ വിഭാഗക്കാരനായ കുമാരഗുരുബരനെ നിയമിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് സ്വർണയെ നിയമിച്ചത്. ബ്രാഹ്മണ വിഭാഗക്കാരനായ എസ്. രമേശ് ആണ് ദേവസ്വം മന്ത്രി. ദേവസ്വം മന്ത്രിയും സെക്രട്ടറിയും ബ്രാഹ്മണ സമുദായത്തിൽ നിന്നാകുന്നതിനെ ദ്രാവിഡ കഴകം അധ്യക്ഷൻ കെ. വീരമണി എതിർത്തിരുന്നു. പിന്നാലെയാണ് സ്വർണയെ മാറ്റിയത്.

സവുക്ക് ശങ്കർ പുറത്തിറങ്ങി

യൂട്യൂബർ സവുക്ക് ശങ്കർ ജയിൽമോചിതനായി. സ്റ്റാലിൻ സർക്കാർ ചുമത്തിയ ഗുണ്ടാനിയമം വിജയ് സർക്കാർ ഒഴിവാക്കിയതോടെ മോചനം. വിജയ്ക്കും കോടതിക്കും നന്ദി പറഞ്ഞ് ശങ്കർ. തമിഴ്നാട്ടിൽ മാധ്യമസ്വാതന്ത്ര്യം ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ശങ്കർ പറഞ്ഞു. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ ആയിരുന്ന ശങ്കറിനെ ഏപ്രിൽ 9 നാണ് ഗുണ്ടാ നിയമം ചുമത്തി തടവിലാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്!
ബിജെപിക്ക് ഒരു സീറ്റ് കുറയും, കോൺ​ഗ്രസിന് നേട്ടം, ടിവികെ അക്കൗണ്ട് തുറന്നേക്കും; രാജ്യസഭ തെരഞ്ഞെടുപ്പിൽ സംഭവിക്കുക ഇത്