കാഞ്ചീപുരം സ്ഫോടനത്തിനുപയോഗിച്ചത് റോക്കറ്റ് ലോഞ്ചറില്‍ ഉപയോഗിക്കുന്ന ഫ്യൂസ് ഇഗ്നൈറ്റര്‍; തീവ്രവാദബന്ധം സ്ഥിരീകരിച്ചിട്ടില്ല

By Web TeamFirst Published Aug 28, 2019, 1:20 PM IST
Highlights

തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ഷെല്‍ സൈന്യത്തിന്‍റെ ടാങ്ക് വേധ മിസൈലില്‍ ഉപയോഗിക്കുന്നതാണെന്നും  സ്ഥിരീകരിച്ചു. 
 

കാഞ്ചിപുരം: തമിഴ്‍നാട്ടിലെ കാഞ്ചീപുരത്ത് സ്ഫോടനത്തിനുപയോഗിച്ചത് റോക്കറ്റ് ലോഞ്ചറില്‍ ഉപയോഗിക്കുന്ന ഫ്യൂസ് ഇഗ്നൈറ്ററെന്ന് പൊലീസ്. തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ഷെല്‍ സൈന്യത്തിന്‍റെ ടാങ്ക് വേധ മിസൈലില്‍ ഉപയോഗിക്കുന്നതാണെന്നും  സ്ഥിരീകരിച്ചു. 

ഞായറാഴ്ചയാണ് കാഞ്ചീപുരം തിരുപ്പത്തൂരിലെ ക്ഷേത്രത്തിനു സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശവാസികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

click me!