ജി പേ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് ഹര്‍ജി; റിസർവ് ബാങ്കിനും ​ഗൂ​ഗിളിനും നോട്ടീസ്

Published : Apr 10, 2019, 04:02 PM ISTUpdated : Apr 10, 2019, 04:13 PM IST
ജി പേ പ്രവർത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് ഹര്‍ജി; റിസർവ് ബാങ്കിനും ​ഗൂ​ഗിളിനും നോട്ടീസ്

Synopsis

​ഗൂ​ഗിള്‍ പേയുടെ നിയമപരമായ ആധികാരികത ചോദ്യം ചെയ്ത് അഭിജിത് മിശ്ര എന്നയാളാണ് പൊതുതാൽപര്യ ഹര്‍ജി നൽകിയത്.

ദില്ലി: മതിയായ അനുമതിയില്ലാതെ എങ്ങനെയണ് ​ഗൂ​ഗിൾ പേ സാമ്പത്തിക ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നതെന്ന് ദില്ലി ഹൈകോടതി റിസർവ് ബാങ്കിനോട് ചോദിച്ചു. സംഭവത്തിൽ ​വിശദീകരണം ചോദിച്ച് ഗൂഗിള്‍  ഇന്ത്യക്കും റിസർവ് ബാങ്കിനും കോടതി നോട്ടീസ് അയച്ചു.

ചീഫ് ജസ‍റ്റിസ് രാജേന്ദ്ര മേനോൻ തലവനായ രണ്ടം​ഗ ബെഞ്ചാണ് പൊതുതാൽപര്യ ഹര്‍ജി പരി​ഗണിച്ചത്. ​ഗൂ​ഗിള്‍ പേയുടെ നിയമപരമായ ആധികാരികത ചോദ്യം ചെയ്ത് അഭിജിത് മിശ്ര എന്നയാളാണ് പൊതുതാൽപര്യ ഹര്‍ജി നൽകിയത്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ​ഗൂഗിള്‍ പേ രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് ​ഗൂ​ഗ്ൾ പേയുടെ പ്രവർത്തനമെന്നും ഹര്‍ജിയിൽ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ കാണുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സന്ദീപ് ദീക്ഷിത്
ജങ്ക് ഫുഡിനോട് 'നോ' പറഞ്ഞ് കർണാടക; സ്കൂൾ-കോളേജ് പരിസരത്ത് വിൽപ്പന നിരോധിച്ചു