
ദില്ലി എൻ ഐ എ കോടതിയാണ് യാസിൻ മാലികിനെ 12 ദിവസത്തേക്ക് എൻ ഐ എ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. ജമ്മു കശ്മീരിലെ ഭീകരർക്ക് പണം എത്തിച്ചു നൽകിയ കേസിലാണ് യാസിൻ മാലിക്ക് അന്വേഷണം നേരിടുന്നത്. നേരത്തെ യാസിൻ മാലിക്കിന്റെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
എൻഐഎ സംഘം യാസിൻ മാലികിനെ ജമ്മുവിലെ കോട് ബൽവാൽ ജയിലിൽ ന്നും ദില്ലിയിലേക്ക് കൊണ്ടുവന്നു. കശ്മീരിലെ ഭീകരവാദികൾക്ക് ധനസഹായം എത്തിച്ചുനൽകി എന്ന കേസിന് പുറമേ യാസിൻ മാലികിന്‍റെ നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫണ്ടിന്‍റെ വരുമാന ശ്രോതസുകളെപ്പറ്റിയും എൻഐഎ ചോദ്യം ചെയ്യും. പൊതു സുരക്ഷാ നിയമപ്രകാരമാണ് യാസിൻ മാലികിനെ നേരത്തേ അറസ്റ്റ് ചെയ്തത്. 1989ൽ മുൻ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ മകൾ റുബയ്യ സെയ്ദിനെ തട്ടിക്കൊണ്ടുപോയ കേസിലും യാസിൻ മാലിക് പ്രതിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam