നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്ക്കണം; പടയ്ക്കൊരുങ്ങി ജി 23 നേതാക്കൾ

Web Desk   | Asianet News
Published : Mar 11, 2022, 09:38 PM ISTUpdated : Mar 11, 2022, 09:48 PM IST
നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്ക്കണം; പടയ്ക്കൊരുങ്ങി ജി 23 നേതാക്കൾ

Synopsis

കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കൾ (G 23 Rebels) നിലപാട് കടിപ്പിക്കുന്നു. ദില്ലിയിൽ ഗുലാം നബി ആസാദിന്‍റെ വീട്ടിൽ യോഗം ചേർന്ന ജി 23 നേതാക്കൾ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. മാറ്റമില്ലാതെ കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവർത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. ഗാന്ധി കുടുംബം നേതൃത്വത്തിൽ നിന്ന് മാറണമെന്നും അശോഹ് ഗെഹ്ലോട്ടിനെയോ ഖാ‍ർഗെയെയോ നേതൃസ്ഥാനമേൽപ്പിക്കണമെന്നും ഇവർ വ്യക്തമാക്കി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജിവയ്ക്കണമെന്ന ആവശ്യവും ജി 23 നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ  കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്.  കോൺഗ്രസിന്റെ നിലവിലെ സ്ഥിതിയിൽ വിഷമമുള്ള, സംഘടനെ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘമെന്നാണ് കൂട്ടത്തിലെ നേതാക്കൾ പലയിടത്തായി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.  ജി 23 എന്നാൽ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാർ മുമ്പൊരിക്കൽ പറഞ്ഞത്.

മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങൾ.

നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം. സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി കോൺഗ്രസ് അടിയന്തര  പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്.

പോസിറ്റീവ് അജണ്ട എവിടെ? ഇങ്ങനെ പോകാനാകില്ല, നേതൃത്വം നവീകരിക്കണം, മാറ്റം അനിവാര്യം: ശശി തരൂർ

കോൺഗ്രസ് സംഘടന സംവിധാനം നിർജ്ജീവമാണ്. അടിത്തട്ടിൽ ആളുമില്ല പ്രവർത്തനവുമില്ലെന്ന നിലയാണ്. തലയെടുപ്പുള്ള നേതാക്കൾ പാർട്ടി വിട്ട് പോകുന്നത് നോക്കി നിൽക്കാനേ ദേശീയ നേതൃത്വത്തിന് കഴിയുന്നുള്ളൂ. പഞ്ചാബ് കൂടി കൈവിട്ടതോടെ ഇനി രണ്ടേ രണ്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രബല കക്ഷിയായി അധികാരത്തിലിരിക്കുന്നത്. ഒന്ന് ഛത്തീസ്ഗഡ്, രണ്ട് രാജസ്ഥാൻ. മഹാരാഷ്ട്രയിൽ മഹാഘട്ട് ബന്ധന്‍റെ ഭാഗമായത് കൊണ്ട് അധികാരത്തിൽ പങ്കുണ്ട്. ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ കൂട്ടുണ്ട്. തമിഴ്നാട്ടിൽ സ്റ്റാലിന്‍റെയും. കേരളത്തിൽ തുടർച്ചയായി രണ്ടാം വട്ടം പ്രതിപക്ഷത്താണ്. എന്തായാലും തോല്‍വിയില്‍ തുടങ്ങി വയക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് ഉറപ്പ്. നേതൃമാറ്റമെന്ന ആവശ്യം ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും മുഖവിലക്കെടുക്കുമോയെന്നാണ് കണ്ടറിയേണത്.

തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം ? ജി 23 നേതാക്കൾ യോഗം ചേർന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം