Gang Rape Survivor : 'മോദി രക്ഷിക്കണം,ഇന്ത്യയിലെത്താന്‍ സഹായിക്കണം': പിഒകെയിലെ പെണ്‍കുട്ടി

Published : Apr 12, 2022, 10:53 PM IST
 Gang Rape Survivor : 'മോദി രക്ഷിക്കണം,ഇന്ത്യയിലെത്താന്‍ സഹായിക്കണം': പിഒകെയിലെ പെണ്‍കുട്ടി

Synopsis

"ഞങ്ങളെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ഈ വീഡിയോയിലൂടെ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നു".

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരില്‍ കൂട്ടബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി. 

"കഴിഞ്ഞ ഏഴ് വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ഒരു കൂട്ടബലാത്സംഗ ഇരയാണ് ഞാൻ. എനിക്ക് നീതി ലഭ്യമാക്കുന്നതിൽ പാക് അധിനിവേശ കശ്മീരിലെ പോലീസും സർക്കാരുകളും നീതിന്യായ വ്യവസ്ഥയും പരാജയപ്പെട്ടു", വികാരഭരിതമായ വീഡിയോ സന്ദേശത്തിൽ പെണ്‍കുട്ടി പറയുന്നു.

"ഞങ്ങളെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ഈ വീഡിയോയിലൂടെ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നു". എന്‍റെ കുട്ടികളുടെ ജീവന്‍ അപകടത്തിലാണ്. പോലീസില്‍ നിന്നും പിഒകെയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ചൗധരി താരിഖ് ഫാറൂഖില്‍ നിന്നും ജീവന് ഭീഷണി നേരിടുകയാണ്. ഞങ്ങൾക്ക് അഭയവും സംരക്ഷണവും നൽകണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുകയാണ്- അതിജീവിത  പറയുന്നു.

2015-ലാണ് ഇവര്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ഇവര്‍ നീതിക്കായി മുട്ടാത്ത വാതിലുകള്‍ ഇല്ല. മുന്‍പ് പുറത്തുവിട്ട വീഡിയോയില്‍, ഇവര്‍ താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഹാറൂൺ റഷീദ്, മാമൂൺ റഷീദ്, ജമീൽ ഷാഫി, വഖാസ് അഷ്‌റഫ്, സനം ഹാറൂൺ എന്നിവരും മറ്റ് മൂന്ന് പേരുമാണ് തന്നെ ഉപദ്രവിച്ചത് എന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. 

പോലീസിനെയും പ്രാദേശിക രാഷ്ട്രീയക്കാരെയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവര്‍ക്ക് അതിജീവിത നിരവധി കത്തുകൾ എഴുതിയിരുന്നു. എന്നാല്‍ തന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം