ആന്ധ്രയിലെ വാതകച്ചോര്‍ച്ച; തൊഴിലാളികൾക്ക് ഛര്‍ദ്ദിയും മനംപിരട്ടലും, കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Aug 02, 2022, 11:40 PM ISTUpdated : Aug 02, 2022, 11:59 PM IST
ആന്ധ്രയിലെ വാതകച്ചോര്‍ച്ച; തൊഴിലാളികൾക്ക് ഛര്‍ദ്ദിയും മനംപിരട്ടലും, കൂടുതൽ വിവരങ്ങൾ പുറത്ത്

Synopsis

സമാനമായ സംഭവം കഴിഞ്ഞ ജൂൺ മൂന്നിനും ഉണ്ടായതായി റിപ്പോര്‍ട്ടുകൾ പറയുന്നു. 200 തൊഴിലാളികളാണ് അന്ന് ബോധതരഹിതരായത്.

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ വസ്ത്ര നിര്‍മ്മാണശാലയിൽ വാതകച്ചോര്‍ച്ച. അപകടത്തെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 50 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്യുത്പുരം ജില്ലയിലെ സ്പെഷ്യൽ എക്കണോമിക് സോണിൽ സ്ഥിതി ചെയ്യുന്ന വസ്ത്ര നിര്‍മ്മാണശാലയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ഛര്‍ദ്ദിയും മനംപിരട്ടലും അനുഭവപ്പെട്ട സ്ത്രീ തൊഴിലാളികൾ കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തേക്ക് ആരും പ്രവേശിക്കാതിരിക്കാൻ പൊലീസ് സുരക്ഷ ഉറപ്പാക്കി.

തല കറങ്ങി വീണ ചിലര്‍ ഗര്‍ഭിണികളാണെന്നാണ് പൊലീസ് സോഴ്സിനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാരെ പരിശോധിച്ച് വരികയാണെന്നും പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. അതേസമയം സമീപത്ത് വാതകച്ചോര്‍ച്ചയുണ്ടായതിന്റേതായ ഗന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എട്ട് മണിക്ക് ക്യാന്റീനിൽ പോയി തിരിച്ചുവന്ന ചിലര്‍ ഛര്‍ദ്ദിയും മനംപിരട്ടലുമുള്ളതായി അറിയിച്ചു. സമാനമായ സംഭവം കഴിഞ്ഞ ജൂൺ മൂന്നിനും ഉണ്ടായതായി റിപ്പോര്‍ട്ടുകൾ പറയുന്നു. 200 തൊഴിലാളികളാണ് അന്ന് ബോധതരഹിതരായത്. മനംപിരട്ടലും കണ്ണ് നീറലും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ കുഴഞ്ഞുവീണത്. 

ചൈനയുടെ ഭീഷണി തള്ളി; നാൻസി പെലോസി തായ‍്‍വാനിൽ, യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

തായ‍്‍പേയി: ചൈനയെ വെല്ലുവിളിച്ച് അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തി. നാൻസി പെലോസി തായ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തായ്‌വാനിൽ ഇടപെട്ടാൽ അത് ' തീ കൊണ്ടുള്ള കളി' ആകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പും നൽകി. ഈ ഭീഷണികളും മുന്നറിയിപ്പും തള്ളിയാണ് പെലോസി തായ‍്‍വാനിലെത്തിയത്. നാൻസി പെലോസിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്ന് പറന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ചൈനീസ് പ്രകോപനത്തിന് പിന്നാലെ അമേരിക്കൻ പടക്കപ്പലുകൾ ജപ്പാനിൽ നിന്ന് തായ‍്‍വാനിലേക്ക് തിരിച്ചു.പെലോസിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് തായ്പേയ് വിമാനത്താവളത്തിലും ഒരുക്കിയിട്ടുണ്ട്.

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തൻ്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവർക്ക് തായ്‌വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യൻ പര്യടനത്തിൻ്റെ ഭാഗമാണ് തൻ്റെ സന്ദർശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാൻസി പെലോസി തായ്‌വാനിൽ ഇറങ്ങിയ ശേഷം പ്രസ്താവനയിൽ അറിയിച്ചു. 

രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണ് എന്നാണ് ചൈനയുടെ അവകാശവാദം. തായ‍‍്‍വാന്റെ നയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ‍്‍വാനിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഈ കാലമത്രയും ചൈന എതിർത്തിരുന്നു. ഇത് മറികടന്ന് തായ‍്‍വാൻ സന്ദർശിക്കാനുള്ള പെലൊസിയുടെ നീക്കം ചൈനയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ പ്രതികരണം. പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ‍്‍വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ‍്‍വാൻ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ‍്‍വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കൻ നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല