
ദില്ലി: ഓക്സിജൻ ദൗർലഭ്യം രൂക്ഷമായ ദില്ലിയിൽ ആവശ്യപ്പെട്ടതിലും കൂടുതൽ ഓക്സിജൻ വിതരണം ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. അതേസമയം ദില്ലിയിലേക്ക് ഓക്സിജൻ നൽകി സഹായിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കെജ്രിവാൾ കത്തയച്ചു. ദില്ലിക്ക് നീക്കിവെക്കാൻ കഴിയുമെങ്കിൽ ഓക്സിജൻ നൽകി സഹായിക്കണമെന്നാണ് കെജ്രിവാൾ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മതിയാകാതെ വരികയാണെന്നും അരവിന്ദ് കെജ്രിവാൾ കത്തിൽ വ്യക്തമാക്കി.
അതേസമയം ദില്ലി ആവശ്യപ്പെട്ടതിനേക്കാൾ അധികം ഓക്സിജൻ അനുവദിച്ചിട്ടുണ്ടെന്ന ന്യായവാദവുമായി രംഗത്ത് വന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ദില്ലി സർക്കാർ നന്ദി പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു. കിട്ടിയ ഓക്സിജൻ എങ്ങിനെ ഉപയോഗിക്കണമെന്നത് ദില്ലി സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam