
ജമ്മു: ജമ്മുവിലെ ബുദ്ഗാമിൽ വീട്ടിനുള്ളിലെ വാട്ടർ ഹീറ്റർ പൊട്ടി തെറിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. അടുക്കളയിലെ വാട്ടർ ഹിറ്റർ പൊട്ടിതെറിച്ചതിന്റെ ആഘാതത്തിൽ വീട് പൊളിഞ്ഞ് വീണതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. അപകടം നടക്കുമ്പോൾ വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു വീട്ടുകാർ. പിന്നീട് രക്ഷാപ്രവർത്തകർ കെട്ടിട അവശിഷ്ഠങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് വീട്ടുടമസ്ഥനായ മൻസൂർ അഹമ്മദ് ദാറിന്റെ മൃത്ദേഹം കണ്ടെത്തിയത്. ഇയാളുടെ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam