കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. കോയമ്പത്തൂർ മഹിളാ കോടതിയുടേതാണ് ഉത്തരവ്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ സ്റ്റാലിൻ നിർദേശിച്ചിരുന്നു. 4 മാസത്തിലാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ചെന്നൈ: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. കോയമ്പത്തൂർ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതികളായ സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്കാണ് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്ന 21കാരിയെ ഭീഷണിപ്പെടുത്തി പുറത്തിറക്കി ബലാത്സഗം ചെയ്ത കേസിൽ ആണ് ഉത്തരവ്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ സ്റ്റാലിൻ നിർദേശിച്ചിരുന്നു. 4 മാസത്തിലാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ 7 ലക്ഷം രൂപ നൽകണമെന്നും പുരുഷ സുഹൃത്തിന് 2 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2025 നവംബർ 2 രാത്രിയാണ് സംഭവം ഉണ്ടായത്. എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.