കുളിമുറിയിലെ ​ഗീസർ പൊട്ടിത്തെറിച്ച് ഡോക്ടർമാരായ നവദമ്പതികൾ മരിച്ചു

Published : Oct 21, 2022, 08:46 AM ISTUpdated : Oct 21, 2022, 08:48 AM IST
കുളിമുറിയിലെ ​ഗീസർ പൊട്ടിത്തെറിച്ച് ഡോക്ടർമാരായ നവദമ്പതികൾ മരിച്ചു

Synopsis

ഡോക്ടറാണ് 26 കാരനായ സയ്യിദ് നിസാറുദ്ദീൻ. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് 22 കാരിയായ ഉമ മൊഹിമീൻ സൈമ.

ഹൈദരാബാദ്: വെള്ളം ചൂടാക്കുന്ന ​​ഗീസർ പൊട്ടിത്തെറിച്ച് ഹൈദരാബാ​ദിൽ നവദമ്പതികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദർ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസർ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നി​ഗമനം. നിസാറുദ്ദീൻ എന്ന യുവാവും ഭാര്യ ഉമ മൊഹിമീൻ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. രാത്രി 9.30ഓടെയായിരുന്നു അപകടമുണ്ടായത്. ഡോക്ടറാണ് 26 കാരനായ സയ്യിദ് നിസാറുദ്ദീൻ. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് 22 കാരിയായ ഉമ മൊഹിമീൻ സൈമ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു,സംഭവം പാലക്കാട് വിത്തനശ്ശേരിയിൽ

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ